ഇന്നലെ ഞാനും എന്റെ അച്ഛനും തമ്മിൽ പൊരിഞ്ഞ വാഗ്വാദം ഉണ്ടായി. സത്യൻ അന്തിക്കാടിന്റെ സന്ദേശം എന്ന സിനിമയാണ് എനിക്ക് ഓർമ വരുന്നത്! സംഭവത്തിനു അടിസ്ഥാനം ഇതാണ് : അച്ഛന്റെ ഒരു സുഹൃത്ത് രണ്ടു ദിവസം മുൻപ് പത്രത്തിൽ ഒരു വാർത്ത കണ്ടു, ആം ആദ്മി പാർട്ടി എന്ന പുതിയ രാഷ്ട്രീയ പാർട്ടിയുടെ ഒരു മീറ്റിംഗ് കനകകുന്നിന്റെ പുറകിൽ നടക്കാൻ പോകുകയാണ് എന്നും പങ്കെടുക്കാൻ താല്പര്യം ഉള്ളവര വൈകുന്നേരം അവിടെ എത്തി ചേരണം എന്നും ആയിരുന്നു ആ വാർത്ത. ഇത് പുള്ളിക്കാരൻ എന്റെ അച്ഛനോട് പറഞ്ഞു എന്നിട്ട് അച്ഛനെ മീറ്റിംങ്ങിനു പോയി നോക്കാം എന്നും പറഞ്ഞു. പക്ഷെ അച്ഛന് ചില ബുദ്ധിമുട്ടുകൾ ഉള്ളതുകൊണ്ട് അദ്ദേഹം അത് സന്തോഷപൂർവ്വം തിരസ്കരിച്ചു.
അച്ഛന്റെ സുഹൃത്ത് മീറ്റിംഗ് കൂടിയിട്ടു വന്നു അച്ഛനോട് അഭിപ്രായം പറഞ്ഞു. ആം ആദ്മി (സാധാരണക്കാരന്റെ ) പാർട്ടി എന്നു പറഞ്ഞിട്ട് അവിടെ വന്നത് മുഴുവനും പണക്കാർ ആയിരുന്നു എന്നും , എല്ലാപേരും വലിയ വലിയ കാറിൽ ആണ് വന്നതെന്നും പുള്ളി പറഞ്ഞു.
എന്നും വൈകുന്നേരം അച്ഛൻ ഞങ്ങളുടെ സുഖവിവരം അറിയുവാൻ വേണ്ടി തിരുനെൽവേലിയിൽ ഞങ്ങളെ ഫോണ്‍ ചെയാരുണ്ട്. പതിവുപോലെ അച്ഛൻ എന്നെ വിളിച്ചപ്പോൾ ഈ കാര്യം എന്നോട് പറഞ്ഞു. അച്ഛൻ പണ്ട് മുതല്ക്കേ ഒരു കമ്മ്യൂണിസ്റ്റ് അനുഭാവി ആണ്. അതുകൊണ്ട് തന്നെ അച്ഛന്റെ അഭിപ്രായത്തിൽ ഇന്നലെ പൊട്ടി മുളച്ച AAP നു വലിയ പ്രസക്തി ഈ വരുന്ന തിരഞ്ഞടുപ്പിനു ഉണ്ടാകില്ല എന്നാണ്. അച്ഛൻ പറഞ്ഞു കണ്ട പണക്കരെല്ലാം കള്ളത്തരം കാണിക്കാൻ വേണ്ടി കണ്ടെടുത്ത ഒരു ഉപാധി ആണ് ആപ് എന്ന്. ഡൽഹിയിൽ രണ്ടും രണ്ടും നാല് സീറ്റ് കിട്ടി എന്ന് കരുതി, എന്നും ചക്ക വീണാൽ മുയൽ ചാകില്ലെന്നു അച്ഛൻ പറഞ്ഞു.
ഞാൻ എന്റേതായ രീതിയിൽ ആപിനെ ന്യയികാരിച്ചു. ഇന്ത്യക്ക് ഇനി ഒരു മാറ്റം ഉണ്ടാകണമെങ്കിൽ അത് ആപിൽ കൂടെ മാത്രമേ ഉണ്ടാകുള്ളൂ എന്ന് ഞാൻ പറഞ്ഞു. ഞാൻ അച്ഛനോട് ഇന്ത്യയെ മാറി മാറി ഭരിച്ച കോണ്‍ഗ്രസ്‌കാരുടെയും മറ്റു പാർട്ടികാരുടെയും "സംഭാവനകളെ" കുറിച്ച് ഒര്മിപ്പിച്ചു. എന്നിട്ടും അച്ഛന് ഒരു കുലുക്കവും ഇല്ല! ആനുകാലിക പ്രശ്നങ്ങളിൽ ഉള്ള അച്ചന്റെ അറിവില്ലായ്മ ഒരേ ഒരു പത്രം, അതും മലയാള മനോരമ വായിക്കുന്നതാണ് കൊണ്ടാണെന്നും വാദിച്ചു. ഈ പുതിയ പാർട്ടിയെ കുറിച്ചുള്ള മൊത്തം മലയാളികളുടെ അഞ്ജതയുടെ ഒരു മുഖമായി ആണ് ഞാൻ അച്ഛന്റെ ഈ വിലയിരുത്തലുകളെ കണ്ടത്. ഒരു പക്ഷെ ഭാരതത്തെ നന്നായി കാണാൻ ആഗ്രഹിക്കുന്നത് എന്നെ പോലുള്ള ഒരുപറ്റം ആൾക്കാരുടെ ചിത്ത ഭ്രമം ആകാം. എന്നുകിൽ പോലും ഞാൻ അത് ആഗ്രഹിക്കുന്നു . ഞങ്ങളുടെ പിൻതലമുറക്കാർ മാറി മാറി ഓരോ പ്രത്യയശാസ്ത്രങ്ങളെ പരീക്ഷിച്ചു നോക്കി, എന്നിട്ട് നമ്മുടെ നാടിന്റെ അവസ്ഥ എന്താണ് എന്ന് നമുക്ക് എല്ലാപേർക്കും അറിയാവുന്നതാണ്.
പഴയ രാഷ്ട്രീയ പാർട്ടികളെ അച്ഛൻ ന്യായികരിച്ചപ്പോൾ ഞാൻ കുപിതാനായി ടി.പി. ക്ക് ഏറ്റ 53 വെട്ടുകളുടെ കണക്കു പറഞ്ഞു, അദ്ബുദം എന്ന് പറയട്ടെ അച്ഛൻ അതിനെ ന്യായികരിക്കുന്നതാണ് ഞാൻ കണ്ടത്. ഞാൻ ആലോചിച്ചു ഇത്രയേറെ ആപിനെ എതിർക്കാൻ അച്ഛന് എന്താ സംഭവിച്ചേ?
ഞാൻ കുഞ്ഞുനാളെ എൻറെ അയൽപക്കത്തും എൻറെ അച്ഛന്റെയും അമ്മയുടെയും കുടുംബത്തിലും ഒരുപാട് രാഷ്ട്രിയ പ്രവർത്തകരെ കണ്ടിട്ടുണ്ട്. അവർ എല്ലാപേരും "സ്വന്തം കാര്യം സിന്ദാബാദ്" എന്ന ഒറ്റ പ്രത്യയ ശാസ്ത്രത്തിൽ വിശ്വസിക്കുന്നവർ ആയിരുന്നു. അവർ അവരുടെ ഭാര്യമാരെയും മക്കളെയും ചെറുമക്കളെയും അനന്തിരവൻമാരെയും അവരുടെ സ്വാധീനം ഉപയോഗിച്ച് ഒരോ ഇടങ്ങളിൽ പ്രതിഷ്ട്ടികുന്നത് കണ്ടു കണ്ണ് മഞ്ഞളിച്ച എനിക്ക് രാഷ്ട്രിയം എന്നത് "അതാണ്" എന്ന് വരെ തോന്നിയിട്ടുണ്ട്. അച്ഛനും ഇതിനു എതിരായിരുന്നു. എന്നിട്ട് പോലും ഒരു മാറ്റത്തിന് സന്ദർഭം കിട്ടുമ്പോൾ പുറം കാൽ കൊണ്ട് ചവിട്ടി കളയുമ്പോൾ എനിക്ക് നിസ്സഹായാനായി നോക്കി നില്ക്കാനെ കഴിയുന്നുള്ളൂ!
No comments:
Post a Comment