Monday, July 29, 2019

ദ ഗ്രേറ്റ് ഹാക്ക് - നമ്മുടെ നാളെ ആരുടെ കയ്യിൽ?

Data is new fuel എന്നത് എത്രത്തോളം ശരിയാണെന്ന് തെളിയിക്കുന്ന ഒരു ഡോക്യുമന്ററിയാണ് 'ദ ഗ്രേറ്റ് ഹാക്ക്'. മനുഷ്യാവകാശം എന്നത് പോലെ ഡാറ്റാ റൈറ്റ്സും ഭാവിയിൽ എത്ര പ്രാധാന്യം അർഹിക്കുന്നതാവും എന്നും ഈ ഡോക്യു നമുക്ക് മനസ്സിലാക്കി തരുന്നു. എന്റെയും നിങ്ങളുടെയും ഡാറ്റാ എങ്ങനെയാണ് കേംബ്രിഡ്ജ് അനലിറ്റിക പോലുള്ള കമ്പനികൾ ഉപയോഗിക്കുന്നത് ( നമ്മുടെ സമ്മതം ഇല്ലാതെ) എന്നത് വളരെ ശ്രദ്ധിക്കേണ്ട ഒരു വിഷയമാണ്. വെറും 70000 അമേരിക്കകാരെ ഇൻഫ്ളുൻസ് ചെയ്തിട്ടാണ് അമേരിക്കയില പ്രസിഡന്റ് ഇലക്ഷൻ കേംബ്രിഡ്ജ് അനലിറ്റിക ട്രംപിന് അനുയോജ്യമായ രീതിയിൽ മാറ്റി മറിച്ചത് എന്നറിയുമ്പോൾ നമുക്ക് അത്ഭുതം തോന്നാം, പക്ഷേ ഇങ്ങനെയുള്ളവരാണ് ലോകത്ത് എവിടെയുമുള്ള ഇലക്ഷനിലെയും decisive factor എന്നറിയപ്പെടുന്നത് (അങ്ങോട്ടും ചായാം, ഇങ്ങോട്ടും ചായാം). ഇവരെ data manipulation വഴി കണ്ടെത്തി, നമുക്ക് ആവശ്യമായ രീതിയിൽ അവർക്ക് ഡാറ്റാ ഫീഡ് ചെയ്ത് അവരുടെ behaviour pattern മാറ്റുകയും അതുവഴി അവരുടെ decision making ഇൻഫ്ളുഫൻസ് ചെയ്യുകയുമാണ് CA പോലുള്ള കമ്പനികൾ ചെയ്യുന്നത്. ഇന്ത്യയിലെ ഈ കഴിഞ്ഞ ഇലക്ഷിനിലും ഇങ്ങനെ നടന്നില്ല എന്ന് ആരു കണ്ടു. എനിക്ക് അടുത്തറിയാവുന്ന ആൾക്കാർ, അവരുടെ വോട്ട് ആർക്ക് കൊടുക്കണമെന്ന തീരുമാനങ്ങൾ അവർക്ക് കിട്ടിയ FB യിലെയും WhatsAppലെയും ഫോർവേർഡുകളാണ് നിശ്ചയിച്ചത്. അവരുടെ ബിഹേവിയറും തിങ്കിംഗ് പാറ്റേണും റൈറ്റ് വിംഗ് പൊളിറ്റിക്സിലോട്ട് മാറിയത് പഠനത്തിന് വിഷയമാക്കേണ്ട കാര്യം തന്നെയാണ്. സുക്കർ അണ്ണനും കോയും എന്റെ ഡാറ്റ അടിച്ച് മാറ്റുണ്ടെന്ന് മനസ്സിലാക്കി തന്നെയാണ് ഞാൻ ഇത് എഴുതുന്നത്. ലോകത്തിന്റെ നാനാഭാഗത്തിൽ നിന്നുമുള്ള ആൾക്കാരുടെ ഇപെടൽ ഉണ്ടായില്ലെങ്കിൽ വലിയ ഒരു ഭവിഷ്യത്തിനെ ആയിരിക്കും നാം വരും വർഷങ്ങളിൽ വരവേൽക്കാൻ പോകുന്നത്! ദുർഭാഗ്യവശാൽ ഡാറ്റാ പ്രൈവസിയ്ക്ക് ഒരു ഉത്തരം തരാൻ ഈ ഡോക്യുമൻററിക്ക് കഴിയാതെ പോകുന്നു, മറ്റാരു ഭാഷയിൽ പറഞ്ഞാൽ സൊലൂഷൻ ഇല്ലാത്ത ഒരു പ്രോബളമാണ് ഇത്! #TheGreatHack #Netflix #Data ജൂലയ് 29, 2019