Saturday, May 28, 2011

സര്‍ക്കാര്‍ ഉദ്യോഗസ്തരും അവരുടെ അഭിനിവേശവും!



ന്ത്യയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥ സമൂഹത്തിനു ഞാന്‍ ഈ ലേഖനം സമര്‍പ്പിക്കുന്നു (എന്‍റെ പിതാവും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആയിരുന്നു!!).

ഞാനും നിങ്ങളും ഒരു വില്ലേജു ഓഫീസിലോ, തലുക്കൊഫിസിലോ പോയാല്‍ ഉണ്ടാകുന്ന "ദുരവസ്ഥ" എന്താണെന്ന് ഞാന്‍ വിവരിക്കാതെ തന്നെ നിങ്ങള്‍ക്കറിയാമല്ലോ. ഞാന്‍ ഈ ഉദ്യോഗസ്ഥ സമൂഹത്തെ കുറ്റം പറയില്ല കാരണം ഒരുപാട് കഷ്ട്ടപെട്ടു ആയിരകണക്കിന് ജനറല്‍നോലട്ജു ചോദ്യങ്ങളും, മനകണക്കുകളും, ഒരുപാട് ചോദ്യപേപ്പറുകളും, പല പല കോച്ചിംഗ് സെന്ററുകളില്‍ പോയി പ്രാക്ടീസ് ചെയിതു പി.എസ്.സി. പരീക്ഷ എന്ന ഒരു കടമ്പ കടന്നു, ചിലപ്പോള്‍ കൈക്കൂലിയം കൊടുത്തു ജോലിക്ക് കയറുന്ന ഇവരെ ചീത്ത പറഞ്ഞിട്ടോ ശപിച്ചിട്ടോ കാര്യം ഇല്ല. പിന്നെ ആരാ കുറ്റക്കാര്‍? ഞാന്‍ പറയും നമ്മുടെ വവ്യസ്ഥ തന്നെ ആണ് കുറ്റക്കാരന്‍. എങ്ങനെ?


ഉദാഹരണത്തിന്, ഒരു എല്‍.ഡി.സി. ആയി റവന്യൂ ഡിപ്പാര്‍ട്ട്മെന്റില്‍ കയറുന്ന ഒരു വ്യക്തി, ഞാന്‍ മേല്‍ സൂചിപിച്ച ഗുസ്തികള്‍ എല്ലാം തരണം ചെയിതിട്ടായിരിക്കും വരുന്നത്. പക്ഷേ അവന്‍ വെറും നാല് ചുമരുകള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങി കൂടി ചെയ്യണ്ട ജോലി അല്ല ചെയ്യണ്ടത്. അവനു ദിനം പ്രതി ഒരുപാട് സാധാരണക്കാരായ ജനങ്ങളും ആയി ആണ് ഇടപെടേണ്ടി വരുന്നത്. ആള്‍ക്കാരുമായി ഇടപെടുക (socializing) എന്നത് ഒരു കഴിവ് (skill) ആണ്. അത് എല്ലാ പുസ്തകപുഴുകള്‍ക്കോ, നൂറു ചോദ്യ പേപ്പര്‍ പ്രാക്ടീസ് ചെയിതു പഠിച്ചവനോ ഉണ്ടാകണമെന്നില്ല. എന്നാല്‍ അവനു മേല്‍പറഞ്ഞ ജോലിക്ക് അഭിരുചിയോ ഇഷ്ട്ടമോ ഉണ്ടെങ്കില്‍ അവനു വളരെ നിസാരമായി പ്രസ്തുത ജോലി നിര്‍വഹിക്കാന്‍ കഴിയും. പകരം, നമ്മള്‍ ഇന്ന് കാണുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ 90% എന്റെ സര്‍ക്കാര്‍ സുഹൃത്തുക്കളും മേല്പറഞ്ഞ അഭിരുചിയോ, അഭിനിവേശമോ, ജോലിയോടുള്ള ഇഷ്ട്ടം കൊണ്ടോ അല്ല ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലിക്ക് കയറുന്നത്‌.


എന്‍റെ അഭിപ്രായത്തില്‍ പി.എസ്.സി.-യിലെയും, യു.പി.എസ്.സി-യിലെയും പ്രവേശന രീതികള്‍ തച്ചുടക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഏതൊരു ജോലിക്കും, ആദ്യം ജോലി തേടി വരുന്നവന്റെ ആ ജോലിയോട് അവനുള്ള Aptitude-ഉം, Attitude-ഉം ആണ് അളക്കേണ്ടത്‌. അല്ലാതെ, ഒന്നാം പാനിപട്ട് യുദ്ധം നടന്നതും, പ്ലാസി യുദ്ധവും നടന്നത് എന്ന് എന്നുള്ള ചോദ്യ കസര്‍ത്തുക്കള്‍ ആകരുത് പ്രവേശന പരീക്ഷകള്‍. ഇതൊക്കെ ആകാം, പക്ഷെ രണ്ടാം ഘട്ടത്തില്‍ മാത്രം.


ഈ പറഞ്ഞ കാര്യങ്ങള്‍ ഒക്കെ ചെയ്യണമെങ്കില്‍ അതിനു സാധിക്കുന്ന ധ്യര്യം ഉള്ള രാഷ്ട്രിയ തലവന്മാര്‍ ഭാരതത്തില്‍ വേണം. ദുര്‍ഭാഗ്യാവശാല്‍ അത് നമുക്ക് ഇതുവരെ ഉണ്ടായിട്ടില്ല !!! അപ്പോള്‍ ഇതൊക്കെ അനുഭവിക്കുകയെ മാര്‍ഗം ഉള്ളു.

Friday, May 13, 2011

അങ്ങനെ മറ്റൊരു തിരഞ്ഞടെപ്പു കൂടി കഴിഞ്ഞു - ജനങ്ങള്‍ വീണ്ടും വിഡ്ഢി ആകപ്പെടാന്‍ പോകുന്നു !!



തിരു: മെയ്‌ 13 നു തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ രണ്ടു മുന്നണികളും അല്പം ഞെട്ടി എന്നുള്ള കാര്യം നമ്മള്‍ എല്ലാ പേരും മനസിലാക്കി കഴിഞ്ഞു; യു ഡി എഫ് ഞെട്ടിയത് സീറ്റ്‌ കുറഞ്ഞിട്ടും, എല്‍ ഡി എഫ് ഞെട്ടിയത് സീറ്റ്‌ കൂടിയിട്ടും ആണെന്നും ഉള്ള കാര്യം അവര്‍ പറഞ്ഞില്ലെങ്കിലും ജനങ്ങള്‍ക്കറിയാം. എനിക്കുള്ള സങ്കടം ഇതൊന്നും അല്ല, നമ്മള്‍ ജനങ്ങള്‍ വീണ്ടും വീണ്ടും മണ്ടന്മാര്‍ ആണെന്നുള്ള കാര്യം തെളിയിക്കപെടുകയാണ്. കേരളത്തിന്റെ രാഷ്ട്രിയ ചരിത്രം എടുത്താല്‍ നമുക്ക് മനസിലാക്കാന്‍ ഒക്കുന്ന ഒരു കാര്യം എന്തെന്ന് വച്ചാല്‍ ഒന്നുകില്‍ യു ഡി എഫ് അല്ലെങ്കില്‍ എല്‍ ഡി എഫ് മാറി മാറി ഭരിച്ചു വരുന്ന ഒരു അവസ്ഥയാണ്‌. ജനങ്ങള്‍ ഈ രണ്ടു പക്ഷത്തിലെയും രാഷ്ട്രിയ നേതാക്കളെ അകമഴിഞ്ഞു സഹായിക്കുന്ന ഒരു അവസ്ഥ ആണ് ഇവിടെ കണ്ടു വരുന്നത്. എങ്ങനെ എന്ന് നിങ്ങള്‍ അത്ഭുതപെടുക ആയിരിക്കും. ഞാന്‍ പറഞ്ഞു തരാം - കേരളം കണ്ടിതില്‍ മിക്ക രാഷ്ട്രിയ നേതാക്കന്മാരും കാശിനോടു ആര്‍ത്തിയും, സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി പട പൊരുതുന്നവരും ആയിരുന്നു/ആണ്. ഈ പറയുന്ന "കറ കളഞ്ഞ" നേതാക്കന്മാരെ എല്ലാം നമ്മള്‍ കസേര കൊടുത്തു വാഴിച്ചു, അവര്‍ക്ക് മൊത്തമായും ചില്ലറ ആയും നാടിനെ കട്ട് മുടുപ്പിക്കാന്‍ ഉള്ള ലൈസന്‍സ് കൊടുത്തു വരികയാണ്. ഉദാഹരണത്തിന് ഇപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടി 'എക്സ് ' എന്നിരിക്കട്ടെ, ഈ 'എക്സ് ' പാര്‍ട്ടിയിലെ എല്ലാ നേതാക്കന്മാരും ഗാന്ധിജി പറഞ്ഞ തത്വം അതെ പടി നടപ്പാകും - "നാട് നന്നാകണമെങ്കില്‍ ആദ്യം വീട്ടില്‍ നിന്ന് തുടങ്ങണം" - അതെ, നമ്മുടെ "കറ കളഞ്ഞ" നേതാക്കന്മാര്‍ ഇത് അങ്ങ് അതെ പടി അനുസരിക്കും. ആദ്യം അവരുടെ വീട്ടുകാരെയും, കുടുംബക്കാരെയും, സുഹൃത്തുക്കളെയും ആദ്യം 'രക്ഷപ്പെടുത്തും'. പിന്നെ സമൂഹ സേവനമെന്ന നിലയില്‍ രണ്ടു കാശ് മേടിച്ചു നാട്ടിലെ മറ്റു ഉന്നതരെയും സഹായിക്കും. ഇത് കൂടാതെ അല്പം വെട്ടിപ്പും, തട്ടിപ്പും, അഴിമതിയും എല്ലാം കൂടി ചേര്‍ത്ത് തെറ്റില്ലാത്ത ഒരു ബാങ്ക് ബാലന്‍സ് ഒന്ന് രണ്ടു തലമുറകള്‍ക്ക് വേണ്ടി ഉണ്ടാക്കി വെയ്ക്കും. അപ്പോഴത്തേക്കും അഞ്ചു വര്‍ഷം കഴിയുകയും അടുത്ത ഇലെക്ഷന്‍ വരികയും, Y എന്ന ഒരു പുതിയ പക്ഷം ഭരണത്തില്‍ വരികയും ചെയ്യും. Y-യിലെ നേതാക്കന്മാര്‍ 'എക്സ്' നേതാക്കന്മാരുടെ പാത പിന്തുടരും. ഒരു കാര്യം ഞാന്‍ പറയാന്‍ വിട്ടു, ഇവര്‍ രണ്ടു പേരും അല്പം വികസനം അവിടെയും ഇവിടെയും പേരിനു വേണ്ടി ചെയ്യാറുണ്ട് !!.

ഞാന്‍ ചോദിക്കുന്നത് എന്ത് കൊണ്ട് നമുക്ക് ഏതെങ്കിലും ഒരു രാഷ്ട്രിയ കക്ഷിക്ക് പത്തു വര്‍ഷം ഭരിക്കാന്‍ ഉള്ള അവസരം കൊടുത്തു കൂടാ ? പണം ഉണ്ടാക്കുന്നതിനും, കട്ട് മുടിപ്പിക്കുന്നതിനും ഒരു പരിധി ഉണ്ടല്ലോ, ആദ്യത്തെ അഞ്ചു വര്‍ഷം കട്ട് മുടിപ്പിചാലും അടുത്ത അഞ്ചു വര്‍ഷം അത്രയ്ക്ക് അങ്ങ് മുടുപ്പിക്കാന്‍ സാധ്യത ഇല്ല എന്നാണ് എന്റെ വിശ്വാസം. അടുത്ത ഇലെക്ഷനെങ്കിലും ജനം ഇത് മനസ്സില്‍ കണ്ടു വോട്ട് ചെയ്യും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.