Friday, May 13, 2011

അങ്ങനെ മറ്റൊരു തിരഞ്ഞടെപ്പു കൂടി കഴിഞ്ഞു - ജനങ്ങള്‍ വീണ്ടും വിഡ്ഢി ആകപ്പെടാന്‍ പോകുന്നു !!



തിരു: മെയ്‌ 13 നു തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ രണ്ടു മുന്നണികളും അല്പം ഞെട്ടി എന്നുള്ള കാര്യം നമ്മള്‍ എല്ലാ പേരും മനസിലാക്കി കഴിഞ്ഞു; യു ഡി എഫ് ഞെട്ടിയത് സീറ്റ്‌ കുറഞ്ഞിട്ടും, എല്‍ ഡി എഫ് ഞെട്ടിയത് സീറ്റ്‌ കൂടിയിട്ടും ആണെന്നും ഉള്ള കാര്യം അവര്‍ പറഞ്ഞില്ലെങ്കിലും ജനങ്ങള്‍ക്കറിയാം. എനിക്കുള്ള സങ്കടം ഇതൊന്നും അല്ല, നമ്മള്‍ ജനങ്ങള്‍ വീണ്ടും വീണ്ടും മണ്ടന്മാര്‍ ആണെന്നുള്ള കാര്യം തെളിയിക്കപെടുകയാണ്. കേരളത്തിന്റെ രാഷ്ട്രിയ ചരിത്രം എടുത്താല്‍ നമുക്ക് മനസിലാക്കാന്‍ ഒക്കുന്ന ഒരു കാര്യം എന്തെന്ന് വച്ചാല്‍ ഒന്നുകില്‍ യു ഡി എഫ് അല്ലെങ്കില്‍ എല്‍ ഡി എഫ് മാറി മാറി ഭരിച്ചു വരുന്ന ഒരു അവസ്ഥയാണ്‌. ജനങ്ങള്‍ ഈ രണ്ടു പക്ഷത്തിലെയും രാഷ്ട്രിയ നേതാക്കളെ അകമഴിഞ്ഞു സഹായിക്കുന്ന ഒരു അവസ്ഥ ആണ് ഇവിടെ കണ്ടു വരുന്നത്. എങ്ങനെ എന്ന് നിങ്ങള്‍ അത്ഭുതപെടുക ആയിരിക്കും. ഞാന്‍ പറഞ്ഞു തരാം - കേരളം കണ്ടിതില്‍ മിക്ക രാഷ്ട്രിയ നേതാക്കന്മാരും കാശിനോടു ആര്‍ത്തിയും, സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി പട പൊരുതുന്നവരും ആയിരുന്നു/ആണ്. ഈ പറയുന്ന "കറ കളഞ്ഞ" നേതാക്കന്മാരെ എല്ലാം നമ്മള്‍ കസേര കൊടുത്തു വാഴിച്ചു, അവര്‍ക്ക് മൊത്തമായും ചില്ലറ ആയും നാടിനെ കട്ട് മുടുപ്പിക്കാന്‍ ഉള്ള ലൈസന്‍സ് കൊടുത്തു വരികയാണ്. ഉദാഹരണത്തിന് ഇപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടി 'എക്സ് ' എന്നിരിക്കട്ടെ, ഈ 'എക്സ് ' പാര്‍ട്ടിയിലെ എല്ലാ നേതാക്കന്മാരും ഗാന്ധിജി പറഞ്ഞ തത്വം അതെ പടി നടപ്പാകും - "നാട് നന്നാകണമെങ്കില്‍ ആദ്യം വീട്ടില്‍ നിന്ന് തുടങ്ങണം" - അതെ, നമ്മുടെ "കറ കളഞ്ഞ" നേതാക്കന്മാര്‍ ഇത് അങ്ങ് അതെ പടി അനുസരിക്കും. ആദ്യം അവരുടെ വീട്ടുകാരെയും, കുടുംബക്കാരെയും, സുഹൃത്തുക്കളെയും ആദ്യം 'രക്ഷപ്പെടുത്തും'. പിന്നെ സമൂഹ സേവനമെന്ന നിലയില്‍ രണ്ടു കാശ് മേടിച്ചു നാട്ടിലെ മറ്റു ഉന്നതരെയും സഹായിക്കും. ഇത് കൂടാതെ അല്പം വെട്ടിപ്പും, തട്ടിപ്പും, അഴിമതിയും എല്ലാം കൂടി ചേര്‍ത്ത് തെറ്റില്ലാത്ത ഒരു ബാങ്ക് ബാലന്‍സ് ഒന്ന് രണ്ടു തലമുറകള്‍ക്ക് വേണ്ടി ഉണ്ടാക്കി വെയ്ക്കും. അപ്പോഴത്തേക്കും അഞ്ചു വര്‍ഷം കഴിയുകയും അടുത്ത ഇലെക്ഷന്‍ വരികയും, Y എന്ന ഒരു പുതിയ പക്ഷം ഭരണത്തില്‍ വരികയും ചെയ്യും. Y-യിലെ നേതാക്കന്മാര്‍ 'എക്സ്' നേതാക്കന്മാരുടെ പാത പിന്തുടരും. ഒരു കാര്യം ഞാന്‍ പറയാന്‍ വിട്ടു, ഇവര്‍ രണ്ടു പേരും അല്പം വികസനം അവിടെയും ഇവിടെയും പേരിനു വേണ്ടി ചെയ്യാറുണ്ട് !!.

ഞാന്‍ ചോദിക്കുന്നത് എന്ത് കൊണ്ട് നമുക്ക് ഏതെങ്കിലും ഒരു രാഷ്ട്രിയ കക്ഷിക്ക് പത്തു വര്‍ഷം ഭരിക്കാന്‍ ഉള്ള അവസരം കൊടുത്തു കൂടാ ? പണം ഉണ്ടാക്കുന്നതിനും, കട്ട് മുടിപ്പിക്കുന്നതിനും ഒരു പരിധി ഉണ്ടല്ലോ, ആദ്യത്തെ അഞ്ചു വര്‍ഷം കട്ട് മുടിപ്പിചാലും അടുത്ത അഞ്ചു വര്‍ഷം അത്രയ്ക്ക് അങ്ങ് മുടുപ്പിക്കാന്‍ സാധ്യത ഇല്ല എന്നാണ് എന്റെ വിശ്വാസം. അടുത്ത ഇലെക്ഷനെങ്കിലും ജനം ഇത് മനസ്സില്‍ കണ്ടു വോട്ട് ചെയ്യും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

No comments:

Post a Comment