Saturday, April 30, 2011

ഉറുമി - ഒരു അവലോകനം


ഉറുമി - ഒരു അവലോകനം

ഏപ്രില്‍ 30 : ഇന്ന് ഞാന്‍ "ഉറുമി" എന്ന മലയാളം സിനിമ കണ്ടു. എനിക്ക് തോന്നുന്നു മലയാളം കണ്ടതില്‍ വച്ച് ടെകനീക്കലി പുറത്തിറങ്ങിയ നല്ല ഒരു സിനിമ ആണ് ഉറുമി. സന്തോഷ്‌ ശിവനും, പ്രുത്വിരാജിനും, ദീപക് ദേവിനും, ജഗതി ശ്രീകുമാറിനും, ജെനീലിയ ഡിസുസക്കും എന്‍റെ അഭിനന്ദനങ്ങള്‍. ദീപക് ദേവിന്‍റെ ബാക്ക് ഗ്രൌണ്ട് മ്യൂസിക്‌ നന്നായിട്ടുണ്ട്, പ്രതേകിച്ചും പ്രഭു ദേവയും വരുന്ന സീനുകളിലെ മ്യൂസിക്‌ നന്നായിട്ടുണ്ട്. പ്രിഥ്വിരാജിന്റെ അഭിനയം നന്നായിട്ടുണ്ട്. ഞാന്‍ ഇപ്പോളും ഓര്‍ക്കുന്നു പ്രിഥ്വിയുടെ ആദ്യകാല സിനിമയായ സ്റ്റോപ്പ്‌ വയലനസ് എന്ന സിനിമ. അത് കണ്ടപ്പോളേ ഞാന്‍ തീര്‍ച്ചപെടുത്തിയതാണ് "ഈ പയ്യന്‍സ്" മലയാള സിനിമയില്‍ ഒരു കലക്ക് കലക്കും" എന്ന്.

സന്തോഷ്‌ ശിവന്‍റെ ഫോട്ടോഗ്രഫിയെ കുറിച്ച് പ്രശംസിക്കുന്നത് തെന്ദൂല്കരിന്റെ ബാറ്റിംഗ് ഉഗ്രന്‍ എന്ന് പറയും പോലെ ആയിരിക്കും. എനിക്ക് വളരെ അധികം ഇഷ്ട്ടപെട്ട ഒരു സീന് പ്രിഥ്വിയും ജെനീലിയയും ഒരു വെള്ള ചാട്ടത്തിന്റെ അപ്പുറവും ഇപ്പുറവും നില്‍ക്കുന്ന സീന് ആണ്. ഒന്ന് രണ്ടു പാട്ടുകള്‍ ആസ്ഥാനത് ആയി പോയിട്ടില്ലേ എന്ന ഒരു സംശയവും ഇല്ലാതില്ല. ഉറുമിയെ നമുക്ക് മലയാള സിനിമകളിലെ നല്ല സിനിമകളുടെ കൂട്ടത്തില്‍ കൂട്ടാം.

No comments:

Post a Comment