Friday, May 31, 2013

എന്തേ അമ്മ വരാത്തേ !!


ഞാന്‍ ഇപ്പോള്‍ തമിഴ്നാട്ടില്‍ ആണ് ജോലി നോക്കുന്നത്. അപ്പോള്‍ സ്വാഭാവികമായും ഞാന്‍ ഇവിടത്തെ രാക്ഷ്ട്രീയ കാര്യങ്ങള്‍ നിരീക്ഷിക്കരുമുണ്ട്. ഈ അടുത്ത് ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചു, അത് മറ്റൊന്നുമല്ല നമ്മുടെ അമ്മ, ie പുരട്ചി തലൈവി (വിപ്ലവകാരിയായ നേതാവ്) ജയലളിത മിക്കവാറും ചെന്നൈയില്‍ നിന്നും അകന്നുള്ള ജില്ലകളിലോ, ഗ്രമാങ്ങളിലോ എന്തെങ്കിലും ഒരു ഉദ്ഖാടനം ഉണ്ടെങ്കില്‍ പോകാറില്ല. എല്ലാം വീഡിയോ കോണ്‍ഫറന്‍സ് വഴി ആണ് പുള്ളിക്കാരി ചെയ്യാറുള്ളത്! മാടത്തിന് സമയം ഇല്ലാത്തതാണോ, അതോ ഒരു പാട് ഭരണപരമായ ഉത്തരവാധിത്തങ്ങള്‍ ഉള്ളതിലാണോ ചെന്നയില്‍ നിന്നും പുറത്തു പോകാത്തത് എന്ന് ഞാന്‍ ആലോചിക്കാറുണ്ട്. നമ്മുടെ മിക്ക രാക്ഷ്ട്രീയ നേതാക്കന്മാരും വോട്ട് ചോദിച്ചു വന്നതിനു ശേഷം പിന്നെ ഒരിടത്തേക്കും തിരിഞ്ഞു നോക്കാറില്ല, പ്രതേകിച്ചും ഗ്രാമങ്ങളില്‍....

സാധാരണ ഒരു ഉദ്ഖാടനമോ, കല്ലിടാലോ ഉണ്ടെങ്കില്‍ പണ്ടൊക്കെ നമ്മുടെ ഭരണാധികാരികള്‍ ഏതെങ്കിലും ഗ്രാമമോ, പഞ്ചായത്തോ സന്ദര്‍ശിക്കുമായിരുന്നു. അപ്പോള്‍ അവര്‍ക്ക് അവിടെ ഉള്ള നിജ സ്ഥിതി (ഗ്രൌണ്ട്മ റിയാലിറ്റി)  മനസിലാക്കാന്‍ ഉള്ള ഒരു അവസരം ഉണ്ടായിരുന്നു.  പിന്നെ വേറെ ഒരു ഉപകാരം ഈ പറഞ്ഞ മഹാന്മാര്‍ ആയ നേതാക്കള്‍ വരുമ്പോള്‍ അവിടെ ഉള്ള റോഡും കുളവും കുന്നുകളും PWD-ക്കാരും, മുനിസിപ്പാലിറ്റികാരും ചേര്‍ന്ന് മത്സരിച്ചു വൃത്തിയാക്കി കുറച്ചു നാളേക്ക് ഉപയോഗപ്രധാമാക്കുമായിരുന്നു.

പക്ഷെ അമ്മയുടെ ഈ പുതിയ ഹൈ-ടെക്ക് വേല അവരെ "മക്കളില്‍""" (citizen) നിന്നും അകറ്റുകയെ ചെയ്യുള്ളു. പക്ഷെ ഇന്നത്തെ പത്രത്തിലെ വാര്‍ത്ത അല്പം എന്നെ മാറ്റി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചു! എന്തെന്നാല്‍ അമ്മ അവരുടെ സുഹൃത്ത്‌ ശഷികലയുമായി തൃച്ചിനപള്ളിയിലുള്ള ശ്രീരംഗ ക്ഷേത്രം സന്ദര്‍ശിച്ചു. ഭാഗ്യം അത് വീഡിയോ കോണ്‍ഫറന്‍സ് വഴി ചെയ്യേണ്ടിവന്നില്ല. എന്‍റെ ഈ ചെറിയ ബുദ്ധിയില്‍ ഉദിക്കുന്ന ഒരു സാധാരണക്കാരന്റെ സംശയം ഇതാണ്, എന്തെ ഇവര്‍ക്ക് അമ്പലങ്ങളില്‍ പോയി ദൈവത്തെ കാണാന്‍ സമയം ഉണ്ടെങ്കില്‍, അമ്മയാണ് ദൈവം എന്നും പറഞ്ഞു നടക്കുന്ന നമ്മെ പോലുള്ള ഏഴാം കൂലികളെ കാണാന്‍ സമയം ഇല്ലേ ?

അപ്പോഴാണ് "മക്കളുടെ" മനസ്സില്‍ ഒരു ചോദ്യം ഉദിക്കുന്നത് - "എന്തേ അമ്മ വരാത്തെ" ? 
free counters

No comments:

Post a Comment