Sunday, May 26, 2013

പ്രഭുവിന്‍റെ മക്കള്‍ - മലയാള സിനിമക്ക്‌ ആവശ്യമുള്ള പ്രമേയം

free counters


ഇന്നലെ ഞാന്‍ പ്രഭുവിന്റെ മക്കള്‍ എന്ന മലയാള ചലച്ചിത്രം കണ്ടു. സജീവന്‍ അന്തിക്കാടിന് എന്‍റെ അഭിനന്ദങ്ങള്‍....., മലയാള സിനിമയില്‍ ആരും കൈ വയ്ക്കാന്‍ ഭയക്കുന്ന ഒരു പ്രമേയം ആണ് അദ്ദേഹം പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത് - ദൈവം ഇല്ല !

എന്ത് കൊണ്ട് നമ്മുടെ മറ്റുള്ള സിനിമ പ്രവര്‍ത്തകര്‍ ഇത്തരം പ്രമേയങ്ങള്‍ അവരുടെ സിനിമകളില്‍ ചര്‍ച്ച ചെയാത്തത് എന്ന് ഞാന്‍ പലപ്പോളും ആലോചിക്കാറുണ്ട്. ജയരാജ്‌ തന്റെ "പൈതൃകം" എന്ന ഒരു സിനിമയില്‍ ഈ വിഷയം ഉന്നയിച്ചിട്ടുണ്ട്, അത് ഞാന്‍ മറക്കുന്നില്ല. എങ്കിലും മലയാള സിനിമയില്‍ കൊടി കുത്തി വാഴുന്ന മറ്റുള്ള മുന്‍ നിര സിനിമ പ്രവര്തകര്‍ക്കര്‍ക്ക് അന്ധവിശ്വാസങ്ങളെയും, ദൈവങ്ങളെയും, ജാതിയെയും, മതത്തെയും വേരോടെ പിഴുതെറിയാന്‍ ഉള്ള ഒരു ഉത്തരവാദിത്തം ഇല്ലേ?


അത് എങ്ങനെ ഉണ്ടാകും, ഒരു സിനിമ തുടങ്ങുമ്പോള്‍ തന്നെ പൂജയും മന്ത്രവും ആയിട്ടല്ലേ വരവ്! അതുകൊണ്ട് ഈ അടുത്ത കാലത്തൊന്നും അത് ഉണ്ടാകാന്‍ പോകില്ല എന്ന് എനിക്ക് ഉറപ്പുണ്ട്.

ഇനി സിനെമയിലോട്ടു വരാം. പ്രഭുവിന്റെ മക്കള്‍ നമ്മുടെ സമൂഹത്തിലെ അന്ധവിശ്വാസങ്ങളെയും, ദൈവങ്ങളെയും, ആള്‍ ദൈവങ്ങളെയും തച്ചുടക്കാന്‍ പാകത്തില്‍ തയാറാക്കിയ ഒരു വിഭവം ആണ്. സംവിധയാകാന്‍ ഇത് ഒരു documentry ആകാതിരിക്കാന്‍ വളരെ അധികം ശ്രമിച്ചിട്ടുണ്ട്. അഭിനേതാക്കള്‍, പ്രതേകിച്ചു വിനു ഫോര്‍ട്ട്‌ പ്രതേകിച്ചു അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്.


ഇതിലെ "പരമാത്മാവിന്‍ പരമാര്‍ത്ഥത്തെ" എന്ന ഗാനം ചിന്തിപ്പിക്കുന്നതാണ്. ഇനിയും ഇങ്ങനെ ഉള്ള ചലച്ചിത്രങ്ങള്‍ മലയാളിക്ക് കാണാന്‍ സൗഭാഗ്യം ഉണ്ടാകും എന്ന് ഞാന്‍ കരുതുന്നു.








No comments:

Post a Comment