
ഇന്ത്യയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥ സമൂഹത്തിനു ഞാന്‍ ഈ ലേഖനം സമര്‍പ്പിക്കുന്നു (എന്‍റെ പിതാവും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആയിരുന്നു!!).
ഞാനും നിങ്ങളും ഒരു വില്ലേജു ഓഫീസിലോ, തലുക്കൊഫിസിലോ പോയാല്‍ ഉണ്ടാകുന്ന "ദുരവസ്ഥ" എന്താണെന്ന് ഞാന്‍ വിവരിക്കാതെ തന്നെ നിങ്ങള്‍ക്കറിയാമല്ലോ. ഞാന്‍ ഈ ഉദ്യോഗസ്ഥ സമൂഹത്തെ കുറ്റം പറയില്ല കാരണം ഒരുപാട് കഷ്ട്ടപെട്ടു ആയിരകണക്കിന് ജനറല്‍നോലട്ജു ചോദ്യങ്ങളും, മനകണക്കുകളും, ഒരുപാട് ചോദ്യപേപ്പറുകളും, പല പല കോച്ചിംഗ് സെന്ററുകളില്‍ പോയി പ്രാക്ടീസ് ചെയിതു പി.എസ്.സി. പരീക്ഷ എന്ന ഒരു കടമ്പ കടന്നു, ചിലപ്പോള്‍ കൈക്കൂലിയം കൊടുത്തു ജോലിക്ക് കയറുന്ന ഇവരെ ചീത്ത പറഞ്ഞിട്ടോ ശപിച്ചിട്ടോ കാര്യം ഇല്ല. പിന്നെ ആരാ കുറ്റക്കാര്‍? ഞാന്‍ പറയും നമ്മുടെ വവ്യസ്ഥ തന്നെ ആണ് കുറ്റക്കാരന്‍. എങ്ങനെ?
ഉദാഹരണത്തിന്, ഒരു എല്‍.ഡി.സി. ആയി റവന്യൂ ഡിപ്പാര്‍ട്ട്മെന്റില്‍ കയറുന്ന ഒരു വ്യക്തി, ഞാന്‍ മേല്‍ സൂചിപിച്ച ഗുസ്തികള്‍ എല്ലാം തരണം ചെയിതിട്ടായിരിക്കും വരുന്നത്. പക്ഷേ അവന്‍ വെറും നാല് ചുമരുകള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങി കൂടി ചെയ്യണ്ട ജോലി അല്ല ചെയ്യണ്ടത്. അവനു ദിനം പ്രതി ഒരുപാട് സാധാരണക്കാരായ ജനങ്ങളും ആയി ആണ് ഇടപെടേണ്ടി വരുന്നത്. ആള്‍ക്കാരുമായി ഇടപെടുക (socializing) എന്നത് ഒരു കഴിവ് (skill) ആണ്. അത് എല്ലാ പുസ്തകപുഴുകള്‍ക്കോ, നൂറു ചോദ്യ പേപ്പര്‍ പ്രാക്ടീസ് ചെയിതു പഠിച്ചവനോ ഉണ്ടാകണമെന്നില്ല. എന്നാല്‍ അവനു മേല്‍പറഞ്ഞ ജോലിക്ക് അഭിരുചിയോ ഇഷ്ട്ടമോ ഉണ്ടെങ്കില്‍ അവനു വളരെ നിസാരമായി പ്രസ്തുത ജോലി നിര്‍വഹിക്കാന്‍ കഴിയും. പകരം, നമ്മള്‍ ഇന്ന് കാണുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ 90% എന്റെ സര്‍ക്കാര്‍ സുഹൃത്തുക്കളും മേല്പറഞ്ഞ അഭിരുചിയോ, അഭിനിവേശമോ, ജോലിയോടുള്ള ഇഷ്ട്ടം കൊണ്ടോ അല്ല ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലിക്ക് കയറുന്നത്.
എന്‍റെ അഭിപ്രായത്തില്‍ പി.എസ്.സി.-യിലെയും, യു.പി.എസ്.സി-യിലെയും പ്രവേശന രീതികള്‍ തച്ചുടക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഏതൊരു ജോലിക്കും, ആദ്യം ജോലി തേടി വരുന്നവന്റെ ആ ജോലിയോട് അവനുള്ള Aptitude-ഉം, Attitude-ഉം ആണ് അളക്കേണ്ടത്. അല്ലാതെ, ഒന്നാം പാനിപട്ട് യുദ്ധം നടന്നതും, പ്ലാസി യുദ്ധവും നടന്നത് എന്ന് എന്നുള്ള ചോദ്യ കസര്‍ത്തുക്കള്‍ ആകരുത് പ്രവേശന പരീക്ഷകള്‍. ഇതൊക്കെ ആകാം, പക്ഷെ രണ്ടാം ഘട്ടത്തില്‍ മാത്രം.
ഈ പറഞ്ഞ കാര്യങ്ങള്‍ ഒക്കെ ചെയ്യണമെങ്കില്‍ അതിനു സാധിക്കുന്ന ധ്യര്യം ഉള്ള രാഷ്ട്രിയ തലവന്മാര്‍ ഭാരതത്തില്‍ വേണം. ദുര്‍ഭാഗ്യാവശാല്‍ അത് നമുക്ക് ഇതുവരെ ഉണ്ടായിട്ടില്ല !!! അപ്പോള്‍ ഇതൊക്കെ അനുഭവിക്കുകയെ മാര്‍ഗം ഉള്ളു.