Saturday, April 30, 2011

ഉറുമി - ഒരു അവലോകനം


ഉറുമി - ഒരു അവലോകനം

ഏപ്രില്‍ 30 : ഇന്ന് ഞാന്‍ "ഉറുമി" എന്ന മലയാളം സിനിമ കണ്ടു. എനിക്ക് തോന്നുന്നു മലയാളം കണ്ടതില്‍ വച്ച് ടെകനീക്കലി പുറത്തിറങ്ങിയ നല്ല ഒരു സിനിമ ആണ് ഉറുമി. സന്തോഷ്‌ ശിവനും, പ്രുത്വിരാജിനും, ദീപക് ദേവിനും, ജഗതി ശ്രീകുമാറിനും, ജെനീലിയ ഡിസുസക്കും എന്‍റെ അഭിനന്ദനങ്ങള്‍. ദീപക് ദേവിന്‍റെ ബാക്ക് ഗ്രൌണ്ട് മ്യൂസിക്‌ നന്നായിട്ടുണ്ട്, പ്രതേകിച്ചും പ്രഭു ദേവയും വരുന്ന സീനുകളിലെ മ്യൂസിക്‌ നന്നായിട്ടുണ്ട്. പ്രിഥ്വിരാജിന്റെ അഭിനയം നന്നായിട്ടുണ്ട്. ഞാന്‍ ഇപ്പോളും ഓര്‍ക്കുന്നു പ്രിഥ്വിയുടെ ആദ്യകാല സിനിമയായ സ്റ്റോപ്പ്‌ വയലനസ് എന്ന സിനിമ. അത് കണ്ടപ്പോളേ ഞാന്‍ തീര്‍ച്ചപെടുത്തിയതാണ് "ഈ പയ്യന്‍സ്" മലയാള സിനിമയില്‍ ഒരു കലക്ക് കലക്കും" എന്ന്.

സന്തോഷ്‌ ശിവന്‍റെ ഫോട്ടോഗ്രഫിയെ കുറിച്ച് പ്രശംസിക്കുന്നത് തെന്ദൂല്കരിന്റെ ബാറ്റിംഗ് ഉഗ്രന്‍ എന്ന് പറയും പോലെ ആയിരിക്കും. എനിക്ക് വളരെ അധികം ഇഷ്ട്ടപെട്ട ഒരു സീന് പ്രിഥ്വിയും ജെനീലിയയും ഒരു വെള്ള ചാട്ടത്തിന്റെ അപ്പുറവും ഇപ്പുറവും നില്‍ക്കുന്ന സീന് ആണ്. ഒന്ന് രണ്ടു പാട്ടുകള്‍ ആസ്ഥാനത് ആയി പോയിട്ടില്ലേ എന്ന ഒരു സംശയവും ഇല്ലാതില്ല. ഉറുമിയെ നമുക്ക് മലയാള സിനിമകളിലെ നല്ല സിനിമകളുടെ കൂട്ടത്തില്‍ കൂട്ടാം.

Friday, April 29, 2011

എന്തിനാണ് ചാനലുകാര്‍ ബ്രിട്ടനില്‍ നടന്ന ഒരു വിവാഹം ഇത്ര കൊട്ടിഘോഷിച്ചത് ?

എന്തിനാണ് ചാനലുകാര്‍ ബ്രിട്ടനില്‍ നടന്ന ഒരു വിവാഹം ഇത്ര കൊട്ടിഘോഷിച്ചത്? നോ ഐഡിയ !!

ഏപ്രില്‍ 29: ഇന്നായിരുന്നു william രാജകുമാരന്റെയും ക്യാട്ടിന്റെയും കല്യാണം ബ്രിട്ടനില്‍ നടന്നത്. ഇന്ന് തിരുവനന്തപുരത്ത് ഹര്‍ത്താല്‍ ആയിരുന്നു. ഉച്ചക്ക് ടിവിയില്‍ നോക്കിയപ്പോള്‍ ഇന്ത്യയിലെ എല്ലാ ചാനലുകളിലും ബ്രിടനിലെ വിവാഹം ലൈവ് ആയി കാണിക്കുന്നു. എന്തിനാണാവോ ഇങ്ങു ഇന്ത്യയില്‍ ഇരിക്കുന്ന നമ്മള്‍ ഈ വിവാഹം ഇത്രയും കാണാന്‍ ആഗ്രഹിക്കുന്നത്. സായിപ്പിന്റെ കല്യാണം ചാനലുകാര്‍ കാണിച്ചാല്‍ അവര്‍ക്ക് എന്ത് കിട്ടും എന്നും ഞാന്‍ ആലോചിച്ചു !!! ആലോചിച്ചിട്ട് ഒരു ഇതും പിടിയും കിട്ടുന്നില്ല !! ഒരു പക്ഷെ ഒരു ഫില്ലെര്‍ എന്നാ രീതിയില്‍ ആയിരിക്കും ചാനലുകാര്‍ ഇത് കാണിച്ചത്, കാരണം നട്ടുച്ച സമയം ആയിരുന്നു ഇങ്ങു ഇവിടെ ഇന്ത്യയില്‍. പ്രൈ൦ ടൈം ആയിരുന്നേല്‍ ഇവര്‍ ലൈവ് കാണിക്കുമോ എന്ന് കൂടി ഞാന്‍ ആലോചിച്ചു. ചില ഇന്ഗ്ലിഷ് ന്യൂസ്‌ ചാനലുകളില്‍ കൂലംകഷമായ ചര്‍ച്ചകളും സംഘടിപ്പിച്ചിരുന്നു. ഞാന്‍ വീണ്ടും ആലോചിച്ചു "ലവന്മാര്‍ക്കു വേറെ പണി ഒന്നും ഇല്ലേ?". ഇല്ലാഞ്ഞിട്ടാവം രണ്ടും കല്പിച്ചു വാ തോരാതെ സായിപ്പിന്റെയും മദാമ്മയുടെയും വേഷങ്ങളെ കുറിച്ചും അവര്‍ ഇന്ന് കഴിക്കാന്‍ പോകുന്ന ആഹരത്തിനെ കുറിച്ചും തലങ്ങും വിലങ്ങും ചര്‍ച്ചകള്‍ ചെയിതത്. എന്തായാലും അവരുടെ ഈ ചളിഞ്ഞ പരിപാടിയുടെ ക്ഷീണം മാറ്റാന്‍ വൈകുന്നേരം ഒരു നല്ല ന്യൂസ്‌ ഉണ്ടായി - എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനുള്ള തീരുമാനം സ്ടോക്ക്ഹോം ചര്ച്ചകിളില്‍ ഉണ്ടായി. അങ്ങനെ ആ ന്യൂസ്‌ കണ്ടു ഞാനും സന്തോഷം പൂണ്ടു. അതെ സമയം പുതിയ ഒരു വില കുറഞ്ഞ കീടനാശിനീ എന്ടോസുള്‍ഫാണ് പകരം എന്താകം എന്നാ ചിന്തയും എന്നെ അലട്ടുന്നുണ്ട്!!!