Tuesday, October 21, 2014

യുക്തിവാദിയുടെ മതം!



free counters 

ഒരു യുക്തിവാദി ആയിരിക്കുന്നത് എത്ര ബുദ്ധിമുട്ടുള്ള കാര്യം ആണെന്ന് ഒരു യുക്തിവാദി യോട്  ചോദിച്ചാൽ മാത്രമെ അറിയൂ. എന്തെന്നാൽ ദൈവം ഉണ്ടെന്നു വാദിക്കുന്നവർക്ക് തെളിവുകൾ ആവശ്യം ഇല്ല. തെക്കേടത്തെ ശാരദയും വടക്കേടത്തെ ഉണ്ണി പിള്ളയും പറയുന്നത് കേട്ട് അപ്പാടെ വിശ്വസിക്കുന്നവരുടെ ഇടയിൽ ഒരു യുക്തിവാ ദിക്ക്  പൊതുവെ ജീവിതം അസഹ്യം ആയിരിക്കും, പ്രതേകിച്ചു വിഷയങ്ങളെ മനസിലാക്കാതെ വെറും ബാഹ്യമായ കാര്യങ്ങളെ മാത്രം വിശകലനം ചെ യ്യു ന്ന  കൂപമണ്ടൂകങ്ങൾ ഉള്ള നാട്ടിൽ ! ഇവറ്റകളെ പറഞ്ഞു മനസിലാക്കാം എന്ന് കരുതിയാൽ, അവർ നമുക്ക് ഒരു ജാതിയും വർഗ്ഗവും മതവും ദൈവത്തെയും ഉണ്ടാക്കി വരെ തരികയും ചെയ്യും! യുക്തിവാദികൾക്ക്  അമ്പ ല നടയിൽ പ്രവേശം ഇല്ല എന്ന് കൂടി ഇവറ്റകൾ എഴുതി വയ്ക്കാൻ ഉള്ള സാഹചര്യങ്ങൾ വളരെ വിദൂരതയിൽ അല്ല!

എന്നെ ഇത് എഴുതാൻ പ്രേരിപ്പിച്ച സന്ദർഭം:- നമ്മുടെ നാട്ടിലെ ഒരു ആചാരം ആണല്ലോ "ചോറൂണ്". നവജാത ശിശുവിന് 5 മാസം തികയുമ്പോൾ, നമ്മുടെ നാട്ടിലെ സമ്പ്രദായം വച്ച് ആ കുട്ടിക്ക് ചോറൂണ് ഏതെങ്കിലും ഒരു അമ്പലത്തിൽ വച്ച് കൊടുക്കും. ഞാൻ എന്റെ കുട്ടിക്ക് ഒരു ഉരുള ചോറ് ഒരു അമ്പലത്തിൽ വച്ച് കൊടുത്തപ്പോൾ ആണ് ചിലര്ക്ക് ഞെട്ടലും, കോരിത്തരിപ്പും, ഉണ്ടായത്!

ഒരു യുക്തിവാദി എന്ന നിലക്ക് ഈ നാട്ടുനടപ്പിൽ എനിക്ക് ഒരു യുക്തിയും കാണാൻ കഴിഞ്ഞിട്ടില്ല. പക്ഷെ ഒരു യുക്തിവാദിയും ഒരു തീവ്രവാദി ആകാൻ പാടില്ല എന്ന് കരുതുന്ന ഒരാള് ആണ് ഞാൻ.  ഒരു യുക്തിവാദി തന്റെ  വാദങ്ങൾ ആരുടെ മേലും അടിചെല്പ്പിക്കാൻ പാടില്ല എന്ന് കരുതുന്ന ഒരാള് ആണ് ഞാൻ.  യുക്തിവാദി എപ്പോളും  (അന്ധ)വിശ്വാസികൾക്ക്  വഴി കാണിക്കാൻ മാത്രമേ ശ്രമിക്കാവൂ . അവരെ വഴി പിടിപ്പിച്ചു നടത്താൻ ശ്രമിച്ചാൽ, യുക്തിവാദിയും വിശ്വാസിയും തമ്മിൽ ഒരു വ്യത്യാസവും ഇല്ലാതെ വരും. ഒരു വിശ്വാസിയുടെ യുക്തിയിലോട്ടുള്ള സഞ്ചാരം സ്വപ്രേരിതം ആകുന്നതാണ് എപ്പോഴും നല്ലത്. എങ്കിൽ മാത്രമേ അതിനു ശാശ്വതമായ ഒരു അടിത്തറ ഉണ്ടാകുള്ളൂ. 

ഈ കാരണങ്ങളാൽ ഞാൻ ഒരിക്കലും എന്റെ സഹധർമണിയെയോ, എന്റെ കുടുംബത്തെയോ ഞാൻ നിർബദ്ധപൂർവ്വം  ഒരു 'മത പരിവർത്തനം'  നടത്തി 'യുക്തിവാദത്തിലേക്ക്" നയിക്കാൻ ശ്രമിച്ചിട്ടില്ല! അവർ വന്നാൽ സന്തോഷം, വന്നില്ലേൽ പ്രശ്നവും ഇല്ല. വീണ്ടും ഇവിടെ ആണ് ഒരു യുക്തിവാദി ഒരു മത തീവ്രവാധിയെക്കൾ  നിരുപദ്രവകാരി ആകുന്നത് .  പക്ഷെ ഒരു "ചൊരപ്പും" ഇല്ലാത്ത നമ്മുടെ സമൂഹത്തിന് അത് ഒരു വാർത്ത  ആയി  മാറുകയും, എന്തിനാണ് സുരേഷ് അമ്പലത്തിൽ  പോയി എന്നുള്ള ചോദ്യം ഉയരുകയും ചെയിതു. എന്റെ ചോദ്യം ഇതാണ് - എന്തെ ഒരു യുക്തിവാധിക്ക് വേറെ  ഏതു  സ്ഥലത്തിൽ പോകുന്നതും പോലെ  ഒരു അമ്പലത്തിൽ  പോകാൻ പാടില്ലേ? അതോ അവിടെ അധകൃതനെ വിലക്കും  പോലെ സത്യത്തെ അന്വേഷിക്കുന്ന  യുക്തിവാധിക്കും അമ്പലത്തിന്റെ പുറത്തു നിൽക്കേണ്ടി വരുമോ ? ഞാൻ ഒരു താലി ബാൻ  നാട്ടിലാണോ ജീവിക്കുന്നത് എന്നുകൂടി എനിക്ക് തോന്നി പോയി. ഒരു വിധത്തിൽ  പറഞ്ഞാൽ  യുക്തിവാധിക്ക് പുതിയ ഒരു മതത്തിന്റെ ലേ ബൽ  തരും പോലെ ആയി പോയി ഇത്!