ഞാന്‍ ഒരു നിരീശ്വര വാദി ആയിട്ട് വളരെ കുറച്ചു വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ . ആ ഒരു മാറ്റം വളരെ പെട്ടന്നായിരുന്നു. കോവൂര്‍, ഇടമറുക്, റിച്ചാര്‍ഡ് ദാവ്കിന്‍സ് എന്നിവരുടെ പുസ്തകങ്ങളും ലേഖനങ്ങളും പിന്നെ ഇന്റര്‍നെറ്റും എന്റെ ഈ മാറ്റത്തില്‍ വലിയ ഒരു പങ്കു വഹിച്ചു.
അങ്ങനെ 2013 വര്‍ഷം പിറന്നു. ജനുവരി 5 ഒരു ശനി ആഴ്ച ആയിരുന്നു, ഞാന്‍ ഓഫീസില്‍ പോകുന്ന വഴി എന്റെ ബൈക്കിന്റെ മുന്നില്‍ ഒരു നായ എടുത്തു ചാടുകയും ഞാന്‍ ബൈക്കില്‍ നിന്ന് വീണ് എനിക്ക് സാരമായ പരിക്ക് പറ്റി. തുടര്‍ന്ന് എന്നെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. അവിടെ ഡോക്ടര്‍ എനിക്ക് സര്‍ജറി നിര്‍ദേശിച്ചു.
എന്റെ ജീവിതത്തിലെ ആദ്യത്തെ സര്‍ജറി ആയിരുന്നു അത്, ആയതിനാല്‍ എനിക്ക് നല്ല പോലെ ഭയവും ഉണ്ടായിരുന്നു. ഡോക്ടര്‍മാര്‍ എനിക്ക് നല്ല ആത്മവിശ്വാസം തന്നു. ആ സമയത്താണ് എന്റെ മനസ്സില്‍ ഒരു ചിന്ത ഓടി എത്തിയത്; ഇങ്ങനെ ഉള്ള കാലങ്ങളില്‍ ആകാം മനുഷ്യര്‍ ദൈവം എന്നുള്ള ഒരു മിഥ്യ സങ്കല്പത്തെ കൂടുതല്‍ ആശ്രയിക്കുന്നത്. ശരിയാണ്, എന്നെ സംബന്ധിച്ചിടത്തോളം വെറും ശൂന്യത മാത്രമായിരുന്നു എന്റെ മനസ്സില്‍..
മനുഷ്യന്‍ ഈ ശൂന്യതയെ എത്രത്തോളം ഭയക്കുന്നു എന്ന് എനിക്ക് മനസിലായി. ഈ ശൂന്യതയെ ആണ് പല മതങ്ങളും, മതാചര്യന്മരും, ആള്‍ ദൈവങ്ങളും മുതലെടുക്കന്നത്. ഈ ഒരു ശൂന്യതയെ നിര്‍ഭയം മറികടക്കാത്തവര്‍ ദൈവം എന്നുള്ള കപടമായ വിശ്വാസത്തില്‍ അകപ്പെടും. പിന്നെ അവിടെ നിന്നുള്ള ഒരു മോചനം അപ്രാപ്യം ആയിത്തീരും.
ഡോക്ടര്‍മാര്‍ തന്ന ആത്മവിശ്വാസവും , ഇനിയും ജീവിതം ബാക്കിയുണ്ടെന്നുള്ള യാഥാര്‍ത്യവും എന്നെ എന്റെ ഭയത്തിനെതിരെ പോരാടാന്‍ സഹായിച്ചു. അങ്ങനെ ചിന്തിക്കാന്‍ പറ്റാത്ത മനുഷ്യര്‍ ഒരു പക്ഷെ ദൈവങ്ങളില്‍ അഭയം പ്രപിക്കുമായിരിക്കും.